പരപ്പനങ്ങാടിക്ക് സ്വന്തം ഒരു മേജര്‍ ജനറല്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി കെ നാരായണന്‍ കരസേന മേജര്‍ ജനറലായി സ്ഥാനമേറ്റു. പരപ്പനങ്ങാടിക്കാരുടെ അഭിമാനം ഉയര്‍ത്തി കെ നാരായണന്‍ കഴിഞ്ഞദിവസം പത്താംകോട്ട് നടന്ന ചടങ്ങിലാണ് സ്ഥാനാരോഹിതനായത്.

അരിയല്ലൂര്‍ എം വി എച്ച് എസ് എസ് പ്രഥമാധ്യാപകനായിരുന്ന വി എസ് കൃഷ്ണയ്യരുടെ മകനാണ്. പരപ്പനങ്ങാടി ബി.ഇ.എം എല്‍.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും തുടര്‍ന്ന് കഴക്കൂട്ടം സൈനീക സ്‌കൂളിലുമായിരുന്നു അദേഹത്തിന്റെ വിദ്യാഭ്യാസം. പിന്നീട് ഉന്നതവിദ്യാഭ്യാസം ഘടക് വസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ മിലിറ്ററി അക്കാദമി എന്നിവിടങ്ങളിലായിരുന്നു. ഭാര്യ;രേവതി.

Share news
error: Content is protected !!
Scroll to Top