പരപ്പനങ്ങാടിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരണപ്പെട്ടു

പരപ്പനങ്ങാടി: ബൈക്കപകടത്തില്‍ യുവാവ് മരണപ്പെട്ടു. പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി മണ്ണില്‍തൊടി അബ്ദു(ഡ്രൈവര്‍)വിന്റെ മകന്‍ ഷാജഹാന്‍(31) ആണ് മരിച്ചത്. അയ്യപ്പന്‍കാവില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെ ഒന്നര
മണിയോടെയാണ് അപകടം സംഭവിച്ചത്.

മാതാവ്:കമര്‍ബാന്‍,ഭാര്യ:മാജിദ. മകന്‍;ഷെഹ്‌സാദ്(3), മകള്‍:ആയിഷ ഷിയാ(തൊണ്ണൂറ് ദിവസം). സഹോദരന്‍:ഷഹീര്‍.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പരപ്പനങ്ങാടി പനയത്തില്‍ ജുമാമസ്ജിദില്‍.

Share news
error: Content is protected !!
Scroll to Top