തിരൂരില്‍ നാലുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

തിരൂര്‍: നാലു കിലോ കഞ്ചാവുമായി ഒരാളെ എക്‌സൈസ് പിടികൂടി. തിരൂര്‍ മാര്‍ക്കറ്റ് പരിസരത്തുവെച്ചാണ് തമിഴ്‌നാട് ഉസ്‌ലാം പെട്ടി സ്വദേശി ജയദേവന്‍(48) നെ പിടികൂടിയത്.

തിരൂര്‍: നാലു കിലോ കഞ്ചാവുമായി ഒരാളെ എക്‌സൈസ് പിടികൂടി. തിരൂര്‍ മാര്‍ക്കറ്റ് പരിസരത്തുവെച്ചാണ് തമിഴ്‌നാട് ഉസ്‌ലാം പെട്ടി സ്വദേശി ജയദേവന്‍(48) നെ പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. മധുര തേനി ഭാഗങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തില്‍ മൂന്നിരട്ടി വിലയ്ക്കാണ് വില്‍പ്പന നടത്തിവരുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുന്‍പ് പല തവണകളായി ഇയാള്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയെങ്കിലും ആദ്യമായിട്ടാണ് ഇയാള്‍ പിടിയിലാകുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ചില്ലറ കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് വേണ്ടിയാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് എത്തിച്ചു നല്‍കുന്നത്.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ എസ്.ജി സുനില്‍, സി ഇ ഒ മാരായ ഷിഹാബ്, മനോജന്‍, ഹംസ, പ്രദീപ് കുമാര്‍, വേലായുധന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.