ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയ്ക്ക് നിവേദനം കൈമാറി മലപ്പുറം സൈനിക കൂട്ടായ്മ

മലപ്പുറം: ആര്‍മി റിക്രൂട്‌മെന്റ് റാലിയുടെ എഴുത്ത് പരീക്ഷ ഒരു വര്‍ഷമായി നടക്കാത്തതില്‍ ഉദ്യോഗാര്‍ഥികള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങള്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തി മലപ്പുറം സൈനിക കൂട്ടായ്മ നിവേദനം കൈമാറി.

2021 ഫെബ്രുവരി, മാസങ്ങളിലായി തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ആര്‍മി റിക്രൂട്‌മെന്റ് റാലിയുടെ എഴുത്ത് പരീക്ഷ ഒരു വര്‍ഷത്തോളമായി നടക്കാത്തത്. റാലിയില്‍ പങ്കെടുത്ത് മെഡിക്കല്‍, ഫിസിക്കല്‍ ടെസ്റ്റുകള്‍ പാസ്സായി, അവസാന ടെസ്റ്റ് ആയ എഴുത്ത് പരീക്ഷ (Common Entrance Exam) നടക്കാത്തതിനാല്‍ ജില്ലയില്‍ നിന്നടക്കം കേരളത്തിലെ 7000 ല്‍ അധികം വരുന്ന കുട്ടികള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും ആശങ്കകളുമാണ് മന്ത്രിയുടെ ശ്ര്ദധയില്‍പ്പെടുത്തിയത്.

വിഷയത്തില്‍ കേന്ദ്ര രക്ഷാ മന്ത്രിയുടെയും, കേന്ദ്ര ഗവണ്മെന്റിന്റെയും അടിയന്തിര ശ്രദ്ധയില്‍ പെടുത്തി, ആര്‍മി റിക്രൂട്‌മെന്റ് എഴുത്ത് പരീക്ഷ ഉടനെ നടത്തുവാന്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ഭാഗത്തു നിന്നും എല്ലാ ശ്രമങ്ങളും ഉടനെ തന്നെ ഉണ്ടാവുമെന്ന് വാഗ്ദാനം ചെയ്തു. മലപ്പുറം സൈനിക കൂട്ടായ്മക്ക് വേണ്ടി മുഖ്യ രക്ഷാധികാരി സബ് മേജര്‍ സി ബീരാന്‍ കുട്ടി പൊന്നാട്, സെക്രട്ടറി ഹരീഷ് വാഴയൂര്‍, സുബേദാര്‍ സതീഷ് കോട്ടക്കല്‍, അലീഫ് റസൂല്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top