നിലമ്പൂര്‍ വനമേഖലയില്‍ മാവേയിസ്റ്റ് പോലീസ് ഏറ്റുമുട്ടല്‍;2 പേര്‍ മരിച്ചു

naxal4നിലമ്പൂര്‍ : നിലമ്പൂര്‍ പടുക്ക വനമേഖലയില്‍ മാവോയിസ്റ്റ് സംഘവും പൊലീസും ഏറ്റുമുട്ടി. പൊലീസും തണ്ടര്‍ബോള്‍ട്ട് കമാന്റോകളും നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീ അടക്കം 2 മാവോയിസ്റ്റുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വനത്തില്‍ വെടിവയ്പ്പ് തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു വെടിവയ്പ്പ് ആരംഭിച്ചത്.കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുമുണ്ട്.

പൊലീസ് പെട്രോളിങ്ങിനിടെ മാവോയിസ്റ്റുകള്‍ വെടിഉതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്. പൊലീസ് വനത്തിനുള്ളില്‍ തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നിലമ്പൂര്‍ മേഖലയില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇത് ആദ്യമായാണ് വെടിവയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപെടുന്നത്. കൊല്ലപെട്ടവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മാവോയിസ്റ്റുകളുടെ കേന്ദ്രകമ്മിറ്റി അംഗവും കൊല്ലപെട്ടവരില്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് പ്രാഥമികവിവരം. ഇന്റലിജിന്‍സും പൊലീസും തണ്ടര്‍ബോള്‍ട്ടും സംയുക്തമായി നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

Share news
error: Content is protected !!
Scroll to Top