തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

തിരുവന്തപുരം: തിങ്കളാഴ്ച കേരളത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. സഹകരണ വിഷയം ഉയര്‍ത്തിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

ഹര്‍ത്താലിെൻറ മുന്നോടിയായി 27 ന് വൈകുന്നേരം പ്രാദേശികാടിസ്ഥാനത്തില്‍ പന്തംകൊളുത്തി  പ്രകടനം  സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ അറിയിച്ചു.

നോട്ട്  പിന്‍വലിച്ചതിെൻറ  മറവില്‍  സംസ്ഥാനത്തെ സഹകരണമേഖലയെ  തകര്‍ക്കാനുള്ള  നീക്കത്തിലും പ്രധാനമന്ത്രിയെ കാണാന്‍  സര്‍വകക്ഷിസംഘത്തിന് അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചു കൂടിയാണ് ഹർത്താൽ. ആശുപത്രി, പാല്‍, പത്രം വിവാഹം, ബാങ്ക് തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top