Section

malabari-logo-mobile

‘കുടുംബശ്രീ’യെ പഠിക്കാന്‍ ജാര്‍ഖണ്‌ഡ്‌ സംഘം മലപ്പുറത്ത്‌

HIGHLIGHTS : ദാരിദ്ര്യ നിരമാര്‍ജന രംഗത്ത്‌ രാജ്യത്തിന്‌ തന്നെ അനുകരണീയ പദ്ധതിയായി മാറിയ കുടുംബശ്രീയെ കുറിച്ച്‌ പഠിക്കാന്‍ ജാര്‍ഖണ്‌ഡില്‍ നിന്നും 30 അംഗ സംഘം മലപ...

now-kudumbashree-plans-an-all-women-tv-channelദാരിദ്ര്യ നിരമാര്‍ജന രംഗത്ത്‌ രാജ്യത്തിന്‌ തന്നെ അനുകരണീയ പദ്ധതിയായി മാറിയ കുടുംബശ്രീയെ കുറിച്ച്‌ പഠിക്കാന്‍ ജാര്‍ഖണ്‌ഡില്‍ നിന്നും 30 അംഗ സംഘം മലപ്പുറത്തെത്തി. സംഘം ഇന്ന്‌ (ഫെബ്രുവരി 19) ജില്ലാ കലക്‌ടര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെ കണ്ട്‌ ജില്ലയുടെ തനത്‌ പദ്ധതികളെ കുറിച്ച്‌ ചര്‍ച്ച ചെയ്യും. തുടര്‍ന്ന്‌ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സ്വീകരണം നല്‍കും. 20, 21, 22, 23 തീയതികളിലായി വഴിക്കടവ്‌, എടക്കര പഞ്ചായത്തുകളില്‍ രണ്ട്‌ ഗ്രൂപ്പുകളായി സംഘം കാംപ്‌ ചെയ്യും. ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സംയോജിത പ്രവര്‍ത്തനങ്ങള്‍, തൊഴിലുറപ്പ്‌ പദ്ധതി, അശ്രയ, ബഡ്‌സ്‌ സ്‌കൂള്‍ മൈക്രോ സംരംഭങ്ങള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി പഠന വിധേയമാക്കും
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വഴി സി.ഡി.എസുകളിലെ സാധാരണക്കാരികളായ വനിതകളില്‍ ഉണ്ടായിട്ടുള്ള സാമൂഹിക-സാമ്പത്തിക മാറ്റങ്ങളും പഠനവിധേയമാക്കും. വിവിധ സംരംഭങ്ങളിലൂടെയും കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെയും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയ വനിതകളുടെ സംരംഭങ്ങളും കൃഷിയിടങ്ങളും സന്ദര്‍ശിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!