എക്‌സൈസ് വനിതാ പട്രോളിങ് സ്‌കോഡുകള്‍ക്ക്;സ്‌കൂട്ടര്‍ നല്‍കി

മലപ്പുറം:എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വനിതാ പട്രോളിങ് സ്‌കോഡുകള്‍ക്കുള്ള സ്‌കൂട്ടറുകളുടെ വിതരണം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. ആര്‍ അനില്‍കുമാര്‍ മലപ്പുറത്ത് നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് 100

മലപ്പുറം:എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വനിതാ പട്രോളിങ് സ്‌കോഡുകള്‍ക്കുള്ള സ്‌കൂട്ടറുകളുടെ വിതരണം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. ആര്‍ അനില്‍കുമാര്‍ മലപ്പുറത്ത് നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് 100 സ്‌കൂട്ടറുകളാണ് അനുവദിച്ചിട്ടുള്ളത്.

ജില്ലയിലെ സ്‌കൂള്‍, കോളേജ് പരിസരങ്ങളിലും നഗരങ്ങളിലും നടക്കുന്ന മദ്യ-മയക്കു മരുന്ന് വില്‍പ്പനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുതിന്റെയുടെ ഭാഗമായാണ് സ്‌കൂട്ടര്‍ വിതരണം. ജില്ലക്ക് ആറ് സ്‌കൂട്ടറുകളാണ് നല്‍കിയിട്ടുള്ളത്.

ലഹരി വില്‍പ്പനയിലും ഇതോടനുബന്ധിച്ചുള്ള കുറ്റകൃത്യങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളാകുതിനെ തുടര്‍ന്നാണ് എക്‌സൈസ് വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്‌കൂട്ടര്‍ നല്‍കുന്നത്. ജില്ലയില്‍ കഴിഞ്ഞ മാസം 142 അബ്കാരി കേസുകളും 45 മയക്കു മരുന്ന് കേസുകളും കണ്ടെത്തിയിട്ടുണ്ട്. പരിപാടിയില്‍ എക്‌സൈസ് സ്റ്റാഫ് സംഘടനാ പ്രതിനിധികളായ എന്‍. അശോകന്‍, സജിമോന്‍. കെ.ടി, എ.പി. ദിപീഷ്, സ്മിതാ കെ പ്രഭാകരന്‍. പി, വി.കെ സൂരജ് എന്നിവര്‍ പങ്കെടുത്തു.