Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ വന്‍ കഞ്ചാവ്‌ വേട്ട

HIGHLIGHTS : മഞ്ചേരിയില്‍ 25 കിലോ കഞ്ചാവുമായി ഒരാള്‍ എക്‌സൈസ്‌ പിടിയില്‍ മഞ്ചേരി: ജില്ലയിലേക്ക്‌ തമിഴ്‌നാട്ടില്‍ നുന്നും കഞ്ചാവെത്തിക്കുന്ന മുഖ്യകണ്ണി മഞ്ചേരി...

മഞ്ചേരിയില്‍ 25 കിലോ കഞ്ചാവുമായി ഒരാള്‍ എക്‌സൈസ്‌ പിടിയില്‍
Untitled-1 copyമഞ്ചേരി: ജില്ലയിലേക്ക്‌ തമിഴ്‌നാട്ടില്‍ നുന്നും കഞ്ചാവെത്തിക്കുന്ന മുഖ്യകണ്ണി മഞ്ചേരിയില്‍ എക്‌സൈസ്‌ പിടിയില്‍. എക്‌സൈസിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പാണ്ടിക്കാട്‌ വെച്ച്‌ 25 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായത്‌. മഞ്ചേരി മേലാക്കം നടുത്തൊടി സ്വദേശി ചോട്ട മുസ്‌തഫ എന്നറിയപ്പെടുന്ന മുസ്‌തഫ (70)യാണ്‌ പിടിയിലായത്‌.

മൊത്തവില്‍പ്പനയ്‌ക്കായി തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന്‌ മലപ്പുറം ജില്ലയിലെത്തിച്ച കഞ്ചാവ്‌ വിതരണത്തിനായി കൊണ്ടുപോകവെയാണ്‌ ഇയാള്‍ പിടിയിലായത്‌. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

sameeksha-malabarinews

വ്യാഴാഴിച്ച ഉച്ചയോടെയാണ്‌ ഇയാള്‍ പിടിയിലായത്‌. മലപ്പുറം ജില്ല എക്‌സൈസിന്റെ ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വലിയ മയക്കുമരുന്ന്‌ കേസാണിത്‌.

10 ദിവസം മുമ്പ്‌ കുറ്റിപ്പുറത്തുവെച്ച്‌ എക്‌സൈസ്‌ ഇന്റലിജന്‍സ്‌ വിഭാഗവും കമ്മീഷണര്‍ സ്‌ക്വാഡും ചേര്‍ന്ന്‌ 12 കിലോ കഞ്ചാവുള്‍പ്പെട്ട കേസെടുത്തിരുന്നു. ജില്ലയില്‍ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ യുവാക്കളും വിദ്യാര്‍ത്ഥികളും വ്യാപകമായി കഞ്ചാവ്‌ ഉപയോഗിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ്‌ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതെന്ന്‌ ശ്രദ്ധേയമാണ്‌.

മഞ്ചേരി എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ ടി. രാജീവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ ബഷീര്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ എന്‍.വിജയന്‍, ഷിഞ്‌ജു കുമാര്‍, സഫീറലി, സാജിത്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. നാളെ പ്രതിയെ വടകര നര്‍ക്കോട്ടിക്ക്‌ കോടതിയില്‍ ഹാജരാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!