എടരിക്കോട് ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു;വിവരമറിഞ്ഞെത്തിയ സഹോദരനും മരിച്ചു

മലപ്പുറം: എടരിക്കോട് ക്ലാരി മൂച്ചിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ഒരാള്‍ മരിച്ചു. പരുത്തിക്കുന്നില്‍ മജീദ് (45)ആണ് മരിച്ചത്. ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരന്‍ മുസ്തഫ(48)യും മരണപ്പെടുകയ്യാരുന്നു. ഇന്ന് രാവെ 8.30 നാണ് സംഭവം നടന്നത്.

മുസ്തഫ

സാധനങ്ങള്‍ വാങ്ങി മജീദ് വീട്ടിലേക്ക് ഓട്ടോയില്‍ വന്നിറങ്ങി ഡ്രൈവര്‍ക്ക് പണം നല്‍കുന്നതിനിടെയാണ് ഓട്ടോയ്ക്ക് പിറകില്‍ കരിങ്കല്‍ കയറ്റിവന്ന ടിപ്പര്‍ ലോറി വന്നിടിച്ചത്. ടിപ്പറിനടിയില്‍ മജീദ് കുടുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ടിപ്പര്‍ നിന്നത്. ഈ വിവരമറിഞ്ഞ് സമീപത്ത് കടത്തുന്ന സഹോദരന്‍ മുസ്തഫ സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ അദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

ഈ സ്ഥലത്ത് നേരത്തെയും പല അപകടങ്ങളും നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വളരെ വീതികുറഞ്ഞ ഈ റോഡിലൂടെ കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top