Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ലഭിച്ചത് 99.9 മി.മീറ്റര്‍ മഴ;ദുരിതാശ്വാസ ക്യാമ്പ് തുറന്നു

HIGHLIGHTS : Malappuram district received 99.9 mm of rain

മലപ്പുറം: കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ ലഭിച്ചത് 99.9 മി.മീറ്റര്‍ മഴ. മെയ് 22 രാവിലെ എട്ടു മണി മുതല്‍ മെയ് 23 രാവിലെ എട്ടു മണി വരെയുള്ള ശരാശരി കണക്കാണിത്. പൊന്നാനി- 195 മി.മീറ്റര്‍, നിലമ്പൂര്‍- 48 മി.മീറ്റര്‍, മഞ്ചേരി- 65 മി.മീറ്റര്‍, അങ്ങാടിപ്പുറം- 46.6 മി.മീറ്റര്‍, പെരിന്തല്‍മണ്ണ- 52 മി.മീറ്റര്‍, കരിപ്പര്‍ വിമാനത്താവളം- 192.5 മി.മീറ്റര്‍ എന്നിവങ്ങനെയാണ് മഴ ലഭിച്ചത്.

തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളില്‍ ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചിലയിടങ്ങളില്‍ നേരിയ തോതിലുള്ള മണ്ണിടിച്ചില്‍ സംഭവിച്ചു. കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര എ.എല്‍.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ഒമ്പതു കുടുംബങ്ങളില്‍ നിന്നായി 35 പേരാണ് ഇവിടെ താമസിക്കുന്നത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!