Section

malabari-logo-mobile

മുംബൈയില്‍ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചു;4 മരണം;നരിവധി പേര്‍ക്ക് പരിക്ക്

HIGHLIGHTS : Four people were killed in a boiler explosion at a factory in Thane's Dombivali

മുംബൈ: താനെയിലെ ഡോംബിവാലിയിലെ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കെമിക്കല്‍ ഫാക്ടറിക്കുള്ളിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടാവുകയായിരുന്നു. ഫാക്ടറിയില്‍ നിന്ന് മൂന്ന് സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തീ അണയ്ക്കാനുള്ള ശ്രമം ഏറെ കുറെ പൂര്‍ത്തിയായിട്ടുണ്ട്. 15 ഓളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!