Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ 765 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 737 പേര്‍ക്ക് വൈറസ്ബാധ 24 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗബാധ നിലവില്‍ ചികിത്സയില്‍...

മലപ്പുറം: ജില്ലയില്‍ ഇന്ന്  765 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 611 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ 24 പേരും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളും രോഗബാധിതരായി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാളും വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

അതേസമയം 611 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 73,555 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ജില്ലയിലിപ്പോള്‍ 86,931 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7,137 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 492 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 220 പേരും 236 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 407 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

sameeksha-malabarinews

സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനം തടയാന്‍ ജാഗ്രത പുലര്‍ത്തണം

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. അശ്രദ്ധയിലൂടെ വൈറസ് വ്യാപിക്കാനുള്ള സാഹചര്യം തടയാന്‍ എല്ലാവരും നിതാന്ത ജാഗ്രത പുലര്‍ത്തണം. കോവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. സമ്പര്‍ക്കത്തിലൂടെ രോഗബാധിതര്‍ വര്‍ധിക്കുന്ന നിലവിലെ സാഹചര്യം ആശങ്കയുളവാക്കുന്നതാണ്. ഈ നില തുടര്‍ന്നാല്‍ കടുത്ത ആരോഗ്യ പ്രതിസന്ധിയാകും നേരിടേണ്ടി വരികയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

രോഗബാധ തടയുന്നതിന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് അക്ഷീണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിനോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെല്ലാം ജാഗ്രത പുലര്‍ത്തണം. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സാഹചര്യത്തില്‍ സാമൂഹ്യ അകലം ഉറപ്പാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരെല്ലാം നിശ്ചിത ഇടവേളകളില്‍ സോപ്പ്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിച്ച് കൈകള്‍ കഴുകണം. ആരോഗ്യ സുരക്ഷ ഉറപ്പാക്കി മാത്രമെ മറ്റുള്ളവരുമായി ഇടപഴകാവൂ.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ഡിസംബര്‍ 12) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ – 05
ആലങ്കോട് – 03
ആലിപ്പറമ്പ് – 02
അമരമ്പലം – 08
ആനക്കയം – 10
അങ്ങാടിപ്പുറം – 10
അരീക്കോട് – 12
ആതവനാട് – 03
ചാലിയാര്‍ – 01
ചീക്കോട് – 05
ചേലേമ്പ്ര – 04
ചെറിയമുണ്ടം – 09
ചെറുകാവ് – 04
ചോക്കാട് – 08
ചുങ്കത്തറ – 06
എടക്കര – 08
എടപ്പാള്‍ – 41
എടവണ്ണ – 05
എടയൂര്‍ – 11
ഏലംകുളം – 03
ഇരിമ്പിളിയം – 04
കാളികാവ് – 03
കല്‍പകഞ്ചേരി – 11
കണ്ണമംഗലം – 03
കരുളായി – 04
കരുവാരക്കുണ്ട് – 14
കാവനൂര്‍ – 06
കീഴാറ്റൂര്‍ – 08
കീഴുപറമ്പ് – 02
കോഡൂര്‍ – 02
കൊണ്ടോട്ടി – 16
കൂട്ടിലങ്ങാടി – 02
കോട്ടക്കല്‍ – 16
കുറുവ – 31
കുറ്റിപ്പുറം – 05
കുഴിമണ്ണ – 03
മക്കരപ്പറമ്പ – 05
മലപ്പുറം – 31
മമ്പാട് – 12
മംഗലം – 05
മഞ്ചേരി – 31
മങ്കട – 06
മാറാക്കര – 03
മാറഞ്ചേരി – 02
മേലാറ്റൂര്‍ – 04
മൂന്നിയൂര്‍ – 02
മൂര്‍ക്കനാട് – 10
മൂത്തേടം – 03
മൊറയൂര്‍ – 03
മുതുവല്ലൂര്‍ – 01
നന്നംമുക്ക് – 04
നിലമ്പൂര്‍ – 17
നിറമരുതൂര്‍ – 01
ഊരകം – 05
ഒതുക്കുങ്ങല്‍ – 03
ഒഴൂര്‍ – 07
പള്ളിക്കല്‍ – 07
പാണ്ടിക്കാട് – 15
പരപ്പനങ്ങാടി – 10
പറപ്പൂര്‍ – 07
പെരിന്തല്‍മണ്ണ – 07
പെരുമണ്ണ ക്ലാരി – 02
പെരുമ്പടപ്പ് – 01
പെരുവള്ളൂര്‍ – 05
പൊന്മള – 04
പൊന്നാനി – 12
പൂക്കോട്ടൂര്‍ – 07
പോരൂര്‍ – 08
പോത്തുകല്ല് – 02
പുലാമന്തോള്‍ – 32
പുളിക്കല്‍ – 07
പുല്‍പ്പറ്റ – 11
പുറത്തൂര്‍ – 01
പുഴക്കാട്ടിരി – 03
താനാളൂര്‍ – 04
താനൂര്‍ – 01
തലക്കാട് – 04
തവനൂര്‍ – 05
താഴേക്കോട് – 07
തേഞ്ഞിപ്പലം – 15
തെന്നല – 02
തിരുനാവായ – 03
തിരുവാലി – 05
തൃക്കലങ്ങോട് – 11
തുവ്വൂര്‍ – 06
തിരൂര്‍ – 05
തിരൂരങ്ങാടി – 02
ഊര്‍ങ്ങാട്ടിരി – 02
വളാഞ്ചേരി – 23
വളവന്നൂര്‍ – 05
വള്ളിക്കുന്ന് – 11
വട്ടംകുളം – 03
വാഴക്കാട് – 07
വാഴയൂര്‍ – 01
വഴിക്കടവ് – 05
വെളിയങ്കോട് – 05
വേങ്ങര – 20
വെട്ടത്തൂര്‍ – 03
വണ്ടൂര്‍ – 31

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!