കോവിഡ് 19: മലപ്പുറം ജില്ലയില്‍ 344 പേര്‍ക്ക് രോഗബാധ; 288 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 328 പേര്‍ക്ക്
ഉറവിടമറിയാതെ 15 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 2,690 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 19,432 പേര്‍

Share news
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

മലപ്പുറം :ജില്ലയില്‍ ഇന്ന് (മാര്‍ച്ച് രണ്ട്) 344 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 328 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇന്ന് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജില്ലയില്‍ ചികിത്സയിലായിരുന്ന 288 പേരാണ് ഇന്ന് കോവിഡ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,15,076 ആയി. 19,432 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,690 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 183 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 58 പേരും 41 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 571 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മാര്‍ച്ച് രണ്ടിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 05
ആലങ്കോട് 03
ആലിപ്പറമ്പ്  04
അരീക്കോട് 02
ഊരകം 02
ചാലിയാര്‍ 02
ചീക്കോട്  02
ചേലേമ്പ്ര 121
ചെറിയമുണ്ടം 03
ചെറുകാവ് 03
ചുങ്കത്തറ 01
എടക്കര  01
എടപ്പാള്‍ 07
എടവണ്ണ  02
എടയൂര്‍ 03
ഇരിമ്പിളിയം 01
കാലടി 05
കല്‍പകഞ്ചേരി 01
കണ്ണമംഗലം 07
കരുവാരക്കുണ്ട്  01
കാവനൂര്‍ 03
കീഴാറ്റൂര്‍ 01
കൊണ്ടോട്ടി 01
കൂട്ടിലങ്ങാടി 01
കോട്ടക്കല്‍ 01
കുറുവ  03
കുറ്റിപ്പുറം  02
കുഴിമണ്ണ 02
മലപ്പുറം 19
മമ്പാട് 02
മംഗലം 05
മഞ്ചേരി  17
മാറാക്കര  01
മാറഞ്ചേരി  01
മേലാറ്റൂര്‍ 01
മൂന്നിയൂര്‍  02
മൂര്‍ക്കനാട് 01
മുതുവല്ലൂര്‍ 07
നന്നമ്പ്ര 01
നന്നംമുക്ക്  01
നിലമ്പൂര്‍ 04
നിറമരുതൂര്‍ 02
ഒഴൂര്‍ 04
പള്ളിക്കല്‍  02
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 02
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ്  02
പെരുവല്ലൂര്‍ 10
പൊന്മള 01
പൊന്നാനി 06
പൂക്കോട്ടൂര്‍ 04
പോരൂര്‍  02
പോത്തുകല്ല്  02
പുലാമന്തോള്‍ 03
പുല്‍പ്പറ്റ 01
താനാളൂര്‍ 01
താനൂര്‍ 01
തലക്കാട് 01
തവനൂര്‍ 01
തേഞ്ഞിപ്പലം  02
തെന്നല 04
തിരുനാവായ 01
തിരുവാലി  02
തൃക്കലങ്ങോട് 02
തൃപ്രങ്ങോട് 03
തിരൂരങ്ങാടി 01
വളാഞ്ചേരി 01
വളവന്നൂര്‍  02
വള്ളിക്കുന്ന്  06
വാഴക്കാട്  01
വഴിക്കടവ് 03
വെളിയങ്കോട് 03
വേങ്ങര 07
വെട്ടത്തൂര്‍ 01
വെട്ടം 02
വണ്ടൂര്‍ 03

Share news
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •