കോവിഡ് 19: മലപ്പുറം ജില്ലയില്‍ 423 പേര്‍ക്ക് രോഗബാധ;422 പേര്‍ക്ക് രോഗമുക്തി

മലപ്പുറം :ജില്ലയില്‍ ശനിയാഴ്ച  423 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 400 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 17 പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയതും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

422 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തി നേടിയത്. ഇവരുള്‍പ്പെടെ 1,00,364 പേര്‍ കോവിഡ് വിമുക്തരായി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. 20,623 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,066 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 270 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 104 പേരും 73 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 538 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും അനിവാര്യമാണ്. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സാഹചര്യമാണ് നിലവിലേത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ശനിയാഴ്ച (ജനുവരി 30) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 06
ആലങ്കോട്  03
ആലിപ്പറമ്പ്  09
അമരമ്പലം  02
ആനക്കയം  02
അങ്ങാടിപ്പുറം  05
അരീക്കോട്  03
ആതവനാട്  04
ഊരകം 03
ചാലിയാര്‍ 01
ചീക്കോട്  03
ചേലേമ്പ്ര  01
ചെറുകാവ്  03
ചോക്കാട് 07
ചുങ്കത്തറ  03
എടക്കര  02
എടപ്പാള്‍  10
എടരിക്കോട്  01
എടവണ്ണ  11
ഏലംകുളം 01
ഇരിമ്പിളിയം 02
കാലടി  02
കാളികാവ്  02
കല്‍പകഞ്ചേരി 02
കരുളായി  02
കരുവാരക്കുണ്ട്  05
കാവനൂര്‍  02
കീഴാറ്റൂര്‍  05
കീഴുപറമ്പ് 02
കോഡൂര്‍ 04
കൊണ്ടോട്ടി  03
കൂട്ടിലങ്ങാടി  04
കോട്ടക്കല്‍  10
കുറുവ  01
കുറ്റിപ്പുറം  09
മക്കരപ്പറമ്പ് 03
മലപ്പുറം  34
മമ്പാട്  06
മംഗലം 01
മഞ്ചേരി  11
മങ്കട  13
മാറാക്കര 02
മാറഞ്ചേരി  02
മേലാറ്റൂര്‍ 01
മൂന്നിയൂര്‍  02
മൂര്‍ക്കനാട്  02
മൂത്തേടം  02
മൊറയൂര്‍  01
മുതുവല്ലൂര്‍  06
നന്നമ്പ്ര 02
നന്നംമുക്ക് 10
നെടിയിരുപ്പ് 03
നിലമ്പൂര്‍  09
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 01
പള്ളിക്കല്‍ 07
പാണ്ടിക്കാട്  03
പരപ്പനങ്ങാടി 04
പെരിന്തല്‍മണ്ണ  07
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 02
പെരുവെള്ളൂര്‍  01
പൊന്നാനി  08
പൂക്കോട്ടൂര്‍  03
പോരൂര്‍  07
പുലാമന്തോള്‍  21
പുളിക്കല്‍  08
പുല്‍പ്പറ്റ 03
പുറത്തൂര്‍  02
പുഴക്കാട്ടിരി 03
താനാളൂര്‍  01
താനൂര്‍  01
തലക്കാട് 02
തവനൂര്‍  09
തേഞ്ഞിപ്പലം 03
തെന്നല 01
തിരുനാവായ 02
തിരുവാലി 04
തൃക്കലങ്ങോട്  03
തൃപ്രങ്ങോട് 02
തുവ്വൂര്‍  01
തിരൂര്‍  03
തിരൂരങ്ങാടി  08
ഊര്‍ങ്ങാട്ടിരി 06
വളാഞ്ചേരി  01
വള്ളിക്കുന്ന്  04
വട്ടംകുളം  06
വാഴക്കാട്  01
വാഴയൂര്‍  04
വഴിക്കടവ്  07
വേങ്ങര  13
വെട്ടത്തൂര്‍ 03
വെട്ടം 01
വണ്ടൂര്‍  09

Share news
error: Content is protected !!
Scroll to Top