ചേളാരിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

തേഞ്ഞിപ്പലം: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മൂന്നിയൂര്‍ ചേളാരി സ്വദേശി പൂതേരി വളപ്പില്‍ ഷാജന്‍(38) ആണ് റിമാന്‍ഡിലായത്.

സംഭവം നടന്നത് കഴിഞ്ഞ 26 ന് വൈകീട്ടായിരുന്നു. ചേലമ്പ്ര സ്വദേശിനിയായ യുവതി കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സമയത്ത് റോഡരികില്‍ പതുങ്ങി നിന്ന ഷാജന്‍ യുവതിയെ കയടറിപിടിച്ചുവെന്നാണ് പരാതി. പ്രതി കയറിപ്പിടിച്ചതോടെ യുവതി ഉറക്കെ ബഹളം വെക്കുകയായിരുന്നു. ഇതോടെ ഷാജന്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. യുവതി തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ സികെ നാസറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ശനായാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. യുവതി ഇയാള്‍ രക്ഷപ്പെട്ടു കടന്നു കളഞ്ഞ ബൈക്കിന്റെ നമ്പര്‍ പോലീസിന് കൈമാറിയിരുന്നു. ഇതാണ് പ്രതിയെ എളുപ്പത്തില്‍ പിടികൂടാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top