തിരൂരില്‍ എട്ട് സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു

തിരൂര്‍: തിരൂര്‍ കൂട്ടായില്‍ എട്ട് സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. രണ്ട് വാഹനങ്ങളും നശിപ്പിച്ചു. അത്താഴത്തിന് തയ്യാറാക്കിയ ഭക്ഷണം വലിച്ചെറിയുകയും ഭിന്നശേഷിക്കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശനിയാഴ്ച രാത്രിയാണ് അക്രമം നടന്നത്.ഒരേസമയത്തായിരുന്നു എട്ടുവീടുകള്‍ക്ക് നേരെ അതിക്രമം നടന്നത്.

കുറിയന്റെ വീട്ടില്‍ സൈനുദ്ദീന്റെ വീട്ടില്‍ വാതിലുകള്‍ കുത്തിപ്പൊളിച്ച് അകത്തുകയറിയ സംഘം ടിവിയും ഫ്രിഡ്ജു കട്ടിലും അടിച്ചു തകര്‍ത്തു. സൈനുദ്ദീന്റെ ഉമ്മയെ തള്ളിവീഴ്ത്തുകയും ചെയ്തു. മാക്കാളന്റെ പുരയ്ക്കല്‍ സിദ്ധീഖിന്റെ വീട്ടിലെ മുഴുവന്‍ ജനലുകളും തകര്‍ത്തു. അസൈനാറുപുരക്കല്‍ ഉമ്മറിന്റെ വീടിന്റെ വാതിലുകളും ജനല്‍ചില്ലുകളും പൊട്ടിച്ചു. അസൈനാറുപുരയ്ക്കല്‍ അബ്ദുസലാമിന്റെ വീടിന്റെ ജനല്‍ തകര്‍ത്തു. മോട്ടോര്‍സെറ്റ് അടിച്ച് തകര്‍ത്ത് കിണറ്റിലിട്ടു. ഇങ്കാപ്പന്റെ പുരയ്ക്കല്‍ കദീജയുടെയും കുറിയന്റെ പുരയ്ക്കല്‍ സുലൈമാന്‍ , ഇബ്രാഹിംകുട്ടി എന്നിവരുടെ വീടുകളും ആക്രമിച്ചു. ഇബ്രാഹിംകുട്ടിയുടെ ഭിന്നശേഷിക്കാരിയായ 15 വസ്സുള്ള മകളെ ഭീഷണിപ്പെടുത്തി. അത്താഴത്തിനായി കരുതി വെച്ച ഭക്ഷവും നശിപ്പിച്ചു. മൂന്നുടിക്കല്‍ സിദ്ധിഖിന്റെ ജനല്‍ ചില്ലുകള്‍ കര്‍ത്തു. വേലിയും പൊളിച്ചു. കുറിയന്റെ പുരയ്ക്കല്‍ ജിറാറിന്റെ ഇന്നോവ കാറും ആള്‍ട്ടോ കാറും കേടുവരുത്തി.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. സംഘര്‍ഷ പ്രദേശമായ സ്ഥലത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top