Section

malabari-logo-mobile

മലബാര്‍ പ്രീമിയര്‍ ലീഗ്‌: ടിക്കറ്റ്‌ വില്‌പന ഉദ്‌ഘാടനം ഇന്ന്‌

HIGHLIGHTS : മലപ്പുറം:മലബാര്‍ പ്രീമിയര്‍ ലീഗിന്റെ ടിക്കറ്റ്‌ വില്‌പനയുടെ ഉദ്‌ഘാടനം ഇന്ന്‌ (ഏപ്രില്‍ ഏഴ്‌) രാവിലെ 11.30 ന്‌ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ പി. ഉബൈ...

Untitled-1 copyമലപ്പുറം:മലബാര്‍ പ്രീമിയര്‍ ലീഗിന്റെ ടിക്കറ്റ്‌ വില്‌പനയുടെ ഉദ്‌ഘാടനം ഇന്ന്‌ (ഏപ്രില്‍ ഏഴ്‌) രാവിലെ 11.30 ന്‌ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ കലക്‌ടര്‍ കെ. ബിജു, നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ്‌ മുസ്‌തഫ, കെ.എഫ്‌.എ-ഡി.എഫ്‌.എ ഭാരവാഹികള്‍, സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കും. ഏപ്രില്‍ 17 മുതല്‍ 28 വരെ കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന എം.പി.എല്‍ മത്സരത്തിന്റെ പ്രചാരണത്തിനായി നടത്തുന്ന റോഡ്‌ ഷോ ഏപ്രില്‍ അഞ്ചിന്‌ തിരൂരില്‍ നിന്നും തുടങ്ങിയിരുന്നു. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പര്യടനത്തിന്‌ ശേഷം റോഡ്‌ ഷോ ഏപ്രില്‍ 10 ന്‌ മലപ്പുറത്ത്‌ തിരിച്ചെത്തും. ജില്ലയുടെ എട്ട്‌ മേഖലകളിലെ എട്ട്‌ ഫുട്‌ബോള്‍ ക്ലബുകളാണ്‌ എം.പി.എല്‍ ല്‍ മത്സരിക്കുകയെന്ന്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ എ. ശ്രീകുമാര്‍ അറിയിച്ചു.
സോക്കര്‍ സുല്‍ത്താന്‍സ്‌, എം.എസ്‌.പി. ഡെല്‍റ്റാ ഫോഴ്‌സ്‌, മഞ്ചേരി ഏറനാട്‌ സ്റ്റാലിയന്‍സ്‌, മമ്പാട്‌ ടൈറ്റന്‍സ്‌, മങ്കട വള്ളുവനാട്‌ വാരിയേസ്‌, ഒതുക്കുങ്ങല്‍ ബാസ്‌കോ ബ്ലാസ്റ്റേഴ്‌സ്‌, മലപ്പുറം സൂപ്പര്‍ ഫൈറ്റേഴ്‌സ്‌, തിരൂര്‍ സ്‌പാര്‍ട്ടന്‍സ്‌ എന്നീ ടീമുകളാണ്‌ എം.പി.എല്‍.ല്‍ മത്സരിക്കുക. യു. ഷറഫലി, കുരികേശ്‌ മാത്യൂ, എം.എ. അബ്‌ദുള്‍ ഹക്കീം, ടി. ആസിഫ്‌ സഹീര്‍, കെ.ടി. ചാക്കോ, സി.വി. പാപ്പച്ചന്‍, എന്‍.പി. പ്രദീപ്‌, ജോപോള്‍ അഞ്ചേരി തുടങ്ങിയവരാണ്‌ യഥാക്രമം സെലിബ്രിറ്റി ഗസ്റ്റുകള്‍. ലീഗിന്റെ ഐക്കണ്‍ താരം ഐ.എം. വിജയനാണ്‌. ഓരോ ടീമിനും സ്‌പോണ്‍സര്‍മാരെയും കണ്ടെത്തിയിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!