കോഴിക്കോട്: ശാസ്ത്രീയമായ പ്രീപ്രൈമറി വിദ്യാഭ്യാസത്തിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ദൃശ്യമാവുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പൊക്കുന്ന് ഗവ.ഗണപത് യു.പി സ്‌കൂളില്‍ മാതൃക പ്രീ പ്രൈമറി ‘വര്‍ണ്ണക്കൂടാരം’ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുരുന്നുകള്‍ക്ക് മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയിലൂടെ യു.ആര്‍.സി കോഴിക്കോട് സൗത്ത് മുഖേന 11 ലക്ഷം രൂപ ചെലവിലാണ് പൊക്കുന്ന് ഗവ. യു.പി സ്‌കൂളില്‍ മാതൃക പ്രീ പ്രൈമറി ‘വര്‍ണ്ണക്കൂടാരം ഒരുക്കിയത്. കുരുന്നുകള്‍ക്ക് കണ്ടും കേട്ടും അറിഞ്ഞും വളരാനായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന പദ്ധതിയാണ് വര്‍ണ്ണക്കൂടാരം. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വര്‍ണ്ണക്കൂടാരത്തിലൂടെ ലക്ഷ്യമിടുന്നത്.
വാര്‍ഡ് കൗണ്‍സിലര്‍ സാഹിദ സുലൈമാന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കീം പദ്ധതി വിശദീകരണം നടത്തി.
കൗണ്‍സിലര്‍ ഈസ അഹമ്മദ്, എ.ഇ.ഒ എം ജയകൃഷ്ണന്‍, ബി.പി.സി വി. പ്രവീണ്‍ കുമാര്‍, പി.ടി.എ പ്രസിഡന്റ് ടി.പി മുനീര്‍, എസ്.എം.സി ചെയര്‍പേഴ്‌സണ്‍ ഷൈനി ഗിരീഷ്, എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ ആയിഷ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി റഷീദ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് അക്ബര്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




