കടലമാവ്കൊണ്ടൊരു മഹാരാഷ്ട്രിയൻ ഡിഷ്‌

ആവശ്യമായ ചേരുവകൾ

വെളുത്തുള്ളി – 2/3 അല്ലി 
കടലമാവ് – 1 കപ്പ്‌ 
ജീരകം – 1 ടീസ്പൂൺ 
മഞ്ഞൾപൊടി – 1 ടീസ്പൂൺ 
ഇഞ്ചി – 1 ഇഞ്ച് 
വെള്ളം – 4 കപ്പ്‌ 
പച്ചമുളക് – 1
മുളക്പൊടി – 1 ടീസ്പൂൺ 
മല്ലിപൊടി – 2 ടീസ്പൂൺ 
ഉള്ളി – 1 (sliced)
ഉപ്പ് – ആവശ്യത്തിന് 
ഓയിൽ – ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ഒരു ചട്ടി ചൂടാവാൻ വയ്ക്കുക. ശേഷം വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ സ്മൂത്ത്‌ പേസ്റ്റ് പോലെ അരച്ചെടുക്കുക. ചട്ടിയിൽ ഓയിൽ ഒഴിച്ച് ജീരകം, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് പേസ്റ്റ് എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ശേഷം അതിലേക്ക് ഉള്ളി ചേർക്കുക. ശേഷം മസാലപൊടികൾ ചേർത്ത് രണ്ട് മിനിറ്റ് വറുക്കുക. ചട്ടിയിൽ കടലമാവ് ചേർത്ത് കുറച്ച് മിനിറ്റ് വറുക്കുക. ശേഷം വെള്ളം ചേർത്ത് തുടർച്ചയായി ഒഴിച്ച് ഇളക്കുക. ഇത് സ്മൂത്ത്‌ ആയാൽ തീ കുറച്ച് 10 മിനിറ്റ് തിളപ്പിച്ച്‌ തീ ഓഫ്‌ ചെയ്യുക.
 
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

Share news
error: Content is protected !!
Scroll to Top