എയർടെൽ തങ്ങളുടെ എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും വില വർദ്ധന പ്രഖ്യാപിച്ചു. റിലയൻസ് ജിയോ താരിഫ് നിരക്ക് 15% വരെ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. എയർടെല്ലിൻ്റെ പുതുക്കിയ പ്ലാനുകൾ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും. ബജറ്റ് വെല്ലുവിളി നേരിടുന്ന ഉപഭോക്താക്കൾക്ക്വേണ്ടി എൻട്രി ലെവൽ പ്ലാനുകളുടെ വില 70 പൈസ വർദ്ധിപ്പിച്ചു.15 പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വില എയർടെൽ വർദ്ധിപ്പിച്ചു.
179 രൂപ വിലയുള്ള എയർടെല്ലിൻ്റെ ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാനിന് 199 രൂപയും, അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഡാറ്റയുമുള്ള 479 രൂപയുടെ വാലിഡിറ്റിയുള്ളതുമായ പ്ലാനിന് ജൂലൈ 3 മുതൽ 579 രൂപയുമായിരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




