വള്ളിക്കുന്നില്‍ വാഹനത്തിന് മുകളില്‍ ചീനിമരം വീണു തലനാരിരയ്ക്ക് അപകടം ഒഴിവായി

വള്ളിക്കുന്ന്: വള്ളിക്കുന്ന് അരിയല്ലൂര്‍ ബാങ്ക് പടി ബസ് സ്റ്റോപ്പിന് സമീപം ചീനിമരം കണ്ടെനര്‍ ലോറിക്ക് മുകളില്‍ വീണ് അപകടം തലനാരിരയ്ക്ക് ഒഴിവായി കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു വലിയമരം ലോറിക്ക് മുകളില്‍ പതിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലെ മഴയില്‍ കച്ചേരിക്കുന്നിലും വലിയ കൂറ്റന്‍ ചീനിമരം കടപുഴകി വീണ് റോഡ് പൂര്‍ണ്ണമായും ബ്ലോക്കായിരുന്നു. തിരൂരില്‍ നിന്ന് വന്ന ഫയര്‍ ഫോര്‍സും നാട്ടുകാരും മണിക്കൂറുകള്‍ ശ്രമിച്ചതിന്റെ ഭാഗമായിട്ടാണ് ഗതാഗതം പുനസ്ഥാപിച്ചിട്ടുള്ളത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ PWD സ്ഥലത്തെ നിരവധി മരങ്ങളാണ് അപകട ഭീഷണിയോടെ നില്‍ക്കുന്നത്.

ഗ്രാമപഞ്ചായത്തില്‍ വരുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ട്രീ കമ്മിറ്റി ചേര്‍ന്ന് മുറിച്ചു മാറ്റാന്‍ തീരുമാനം എടുത്ത് PWD ക്ക് കൈമാറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും PWD മരങ്ങള്‍ മുറിച്ചു മാറ്റാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്‌കോട്ടാശ്ശേരി അറിയിച്ചു. മണ്‍സൂണ്‍ കാലം ആരംഭിക്കുന്നതിന് മുമ്പ് രേഖാമൂലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രീ കമ്മിറ്റി തിരുമാനങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് PWD അസിസ്റ്റന്റ് സെക്രട്ടറി പരപ്പനങ്ങാടിക്ക് കത്ത് നല്‍കിയെങ്കിലും ജണഉ ഉദ്ദ്യോഗസ്ഥര്‍ മുഖവലെക്കെടുക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. നേഷണല്‍ ഹൈവേയുടെ നിര്‍മ്മാര്‍ണം നടക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ കേട്ടക്കാവ് – പരപ്പനങ്ങാടി റോഡുകളെയാണ് ആശ്രയിക്കുന്നത് ഈ വലിയ വാഹനങ്ങളില്‍ തട്ടി നിരവധി മരങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top