നവജീവന്‍ വായനശാലയില്‍ മധുരം പഠനം ക്ലാസുകള്‍ ആരംഭിച്ചു

പരപ്പനങ്ങാടി:നവജീവന്‍ വായനശാലയില്‍ മധുരം പഠനം ക്ലാസുകള്‍ ആരംഭിച്ചു. കളികളിലൂടെ കുട്ടികളില്‍ ഭാഷ പഠനം എളുപ്പമാക്കാനും അതുവഴി വായനയും സര്‍ഗ്ഗത്മാഗതയും കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനും ഉതകുന്നതാരത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

5 മുതല്‍ 10 വരെ ഉള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ വിഷയങ്ങള്‍ കൂടാതെ ഈവര്‍ഷം മുതല്‍ കണക്കിലും പ്രാഥമിക പാഠങ്ങള്‍ നല്‍കുന്നുണ്ട്.
അദ്ധ്യാപകനും സാഹിത്യനിരീക്ഷകനുമായ സതീഷ് തോട്ടത്തില്‍ പരിപാടി ഉത്ഘടനം ചെയ്തു. വായനശാല പ്രസിഡന്റ് വിനോദ് തള്ളശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വായനശാല സെക്രട്ടറി മനീഷ് സ്വാഗതാവും. ജംഷീന നന്ദിയും പറഞ്ഞു..വൈകുന്നേരം 3 pm മുതല്‍ 4. 30 pm വരെ ക്ലാസുകള്‍ നടക്കുക. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വായനശാലയുമായി ബന്ധപ്പെടാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top