HIGHLIGHTS : M. Swaraj is the LDF candidate in Nilambur.

തിരുവനന്തപുരം: നിലമ്പൂരില്‍ എം.സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പാര്‍ട്ടി ചിഹ്നത്തില്‍ എം സ്വരാജ് മത്സരിക്കും.
വെള്ളിയാഴ്ച ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കി നിശ്ചയിച്ചത്.
നിലവില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് സ്വരാജ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി,അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.നിലമ്പൂര്‍ സ്വദേശിയാണ് എം സ്വരാജ്.