പരപ്പനങ്ങാടിയില്‍ വീട്ടമ്മയുടെ വീണുകിട്ടിയ പണം തിരികെ ഏല്‍പ്പിച്ച് ലോട്ടറി കച്ചവടക്കാരന്‍ മാതൃകയായി

പരപ്പനങ്ങാടിയില്‍ വീട്ടമ്മയുടെ വീണുകിട്ടിയ പണം തിരികെ ഏല്‍പ്പിച്ച് ലോട്ടറി കച്ചവടക്കാരന്‍ മാതൃകയായി.പുത്തന്‍പീടിക സ്വദേശി പാറോലി ഹൗസില്‍ വത്സന്റെ ഭാര്യ ബേബിയുടെ കളഞ്ഞുപോയ 12680 രൂപ അടങ്ങിയ പേഴ്‌സാണ് കോഴിക്കോട് സ്വദേശിയും പരപ്പനങ്ങാടിയില്‍ ലോട്ടറി കച്ചവടം നടത്തുകയും ചെയ്യുന്ന കോഴിക്കോട് എലത്തൂര്‍ സ്വദേശി കുഞ്ഞാണി കുറ്റിയില്‍ പ്രദീപന് കിട്ടിയത്.

ഇദേഹം പേഴ്‌സ് കളഞ്ഞുകിട്ടിയ വിവരം പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരി എത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെയും വിളിച്ചുവരുത്തി സ്റ്റേഷനില്‍ വെച്ച് പേഴ്‌സ് നല്‍കുകയുമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top