ലോറി ഉടമകള്‍ സമരം ആരംഭിച്ചു: സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കം നിലച്ചു

walayaarതിരു: വാളയാര്‍ ചെക്‌പോസ്‌റ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ച ചരക്കു ലോറി സമരം ആരംഭിച്ചു. അര്‍ദ്ധരാത്രി മുതലാണ്‌ ലോറി ഉടമകള്‍ സമരം തുടങ്ങിയത്‌.

വാളയാര്‍ ഉള്‍പ്പെടെ പാലക്കാട്‌ ജില്ലയിലെ അതിര്‍ത്തി ചെക്ക്‌ പോസ്‌റ്റുകളിലൂടെ ചരക്കുലോറികള്‍ വരുന്നത്‌ നിര്‍ത്തിവെച്ചാണ്‌ പ്രതിഷേധം. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ്‌ ഉടമകള്‍.

വാളയാറിലെ ചരക്കുനീക്കം വേഗത്തിലാക്കുന്നതിന്‌ സര്‍ക്കാര്‍ നടപടി കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ചാണ്‌ തീരുമാനം. ചരക്കുനീക്കം തടസപ്പെടുന്നതോടെ വിലക്കയറ്റം രൂക്ഷമാകും.

Share news
error: Content is protected !!
Scroll to Top