HIGHLIGHTS : പന്തളം : എം സി റോഡില്‍ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. നാലുപേര്‍ക്ക് പരിക്കേറ്റു . പന്തളം കുരമ്പാല പത്തിയില്‍ പടിയില്‍ ഇന്ന് പുലര്‍ച്ചെയായിര...
പന്തളം : എം സി റോഡില്‍ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. നാലുപേര്‍ക്ക് പരിക്കേറ്റു . പന്തളം കുരമ്പാല പത്തിയില്‍ പടിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. പന്തളം കുരമ്പാല ആശാന്‍ തുണ്ടില്‍ പടിഞ്ഞാറ്റില്‍ രാജേഷ്, ഭാര്യ ദീപ, മക്കളായ മീനാക്ഷി, മീര എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ലോഡ് കയറ്റി വന്ന ലോറി മറിഞ്ഞതിനാല്‍ വീട് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ ലോറി ആണ് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിയപ്പോയതാവും അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു