കൊച്ചിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചിയില്‍ ബസ് മറിഞ്ഞ് അപകടം. എറണാകുളം ചക്കരപറമ്പിലാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂരില്‍ നിന്നും വര്‍ക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്. തമിഴ്നാട്ടില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്.

ഇന്ന് പുലര്‍ച്ചെ 2.45 ഓടെയാണ് അപകടം. കേരളത്തിലേയ്ക്ക് വിനോദയാത്രക്കെത്തിയതാണ് കോയമ്പൂര്‍ എസ്എന്‍എസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ . അമിത വേഗതയില്‍ വന്ന ബസ് മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ക്കും പരിക്കുണ്ട്. 30 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top