ബാലികാ പീഡനം: രണ്ടാനച്ഛന് 141 വര്‍ഷം കഠിനതടവ്, 7.85 ലക്ഷം രൂപ പിഴ

മഞ്ചേരി : പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗി കമായി പീഡിപ്പിച്ച രണ്ടാനച്ഛന് 141 വര്‍ഷം കഠിനതടവും 7.85 ലക്ഷം രൂപ പിഴയും വിധിച്ചു. തമിഴ്നാട് തി രുവാരൂര്‍ സ്വദേശിയെയാണ് മഞ്ചേ രി സ്‌പെഷ്യല്‍ പോക്‌സോ കോട തി ജഡ്ജി എ എം അഷ്‌റഫ് ശി ക്ഷിച്ചത്. ബലാത്സംഗത്തിന് വി വിധ വകുപ്പുകളിലായി 40 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപവീ തം പിഴയും പിഴയടച്ചില്ലെങ്കില്‍ ഓരോ വകുപ്പുകളിലും മൂന്നുമാസം വീതം അധികതടവും വിധിച്ചു.

പോക്‌സോ വകുപ്പിലെ മൂന്ന് ഉപവകുപ്പു കള്‍ പ്രകാരം അഞ്ചുവര്‍ഷംവീതം കഠിന തടവ്, 25,000 രൂപവീതം പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരുമാസംവീതം അധിക തടവ് അനുഭവിക്കണം. കു ട്ടിക്ക് മാനഹാനി വരുത്തിയ കുറ്റ ത്തിന് മൂന്നുവര്‍ഷം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരുമാസത്തെ അധിക തടവ്. ജുവ നൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മു ന്നുവര്‍ഷം കഠിനതടവ്, ഒരുലക്ഷം രൂപ പിഴയും വിധിച്ചു.

2017മുതല്‍ 2020 നവംബര്‍വരെ കാലയളവിലാണ് കുട്ടി പീഡനത്തി
നിരയായത്. പ്രതി പിഴയടയ്ക്കുന്നപ ക്ഷം തുക കുട്ടിക്ക് നല്‍കണം. സര്‍ ക്കാരിന്റെ വിക്ടിം കോമ്പന്‍സേ ഷന്‍ ഫണ്ടില്‍നിന്ന് അതിജീവിത ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാ ലീ ഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. മലപ്പുറം വനി താ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി വി സിന്ധു, എസിപിഒ ദീപ എന്നിവരാണ് തുടരന്വേഷണം നട ത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെ ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 12 സാ ക്ഷികളെ വിസ്തരിച്ചു. 24 രേഖകള്‍ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top