തിരൂരങ്ങാടിയില്‍ ലോറി മരത്തിലിടിച്ചു; ഡ്രൈവര്‍ 2 മണിക്കൂറോളം ഉള്ളില്‍ കുടുങ്ങി

തിരൂരങ്ങാടി:നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ രണ്ടു മണിക്കൂറോളം ഉള്ളില്‍ കുടുങ്ങി.ദേശീയപാതയില്‍ കക്കാട് കാച്ചടിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നര മണിക്കാണ് അപകടം. ആലപ്പുഴയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ടോറസ് ലോറിയാണ് അപകടത്തില്‍ പെട്ടത്.

മരത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ലോറിക്കുള്ളില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഏറെ നേരം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഡ്രൈവറെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. താനൂരില്‍ നിന്നും തിരുരൂരില്‍ നിന്നും ഫയര്‍ ഫോഴ്സ് യൂണിറ്റും എത്തി. തുടര്‍ന്ന് നാട്ടുകാരുടെയും പോലീസിന്റയും ഫയര്‍ഫോഴ്‌സിന്റെയും രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.

ഡ്രൈവര്‍ കൊല്ലം അഞ്ചല്‍ സ്വദേശി രാജേഷി(42) നെ നിസാര പരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top