
പൊന്നാനി: പൊന്നാനിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. .പൊന്നാനിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ 9.10 ഓടെ പൊന്നാനി അലങ്കാര്‍ തിയേറ്ററിന് സമീപമാണ് അപകടം നടന്നത്.
അപകടത്തില്‍ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ റാസിഖിനെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് അല്പസമയം ഗതാഗത തടസ്സമുണ്ടായി. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




