താനൂരില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു;ഡ്രൈവര്‍ക്ക് പരിക്ക്

താനൂര്‍: ചിറക്കലില്‍ വാഹനാപകടം.ലോറിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം സംഭവിച്ചത്.

പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ലോറി ബസ്സിനെ മറികടക്കുന്നതിനിടെ ബസ്സില്‍ തട്ടി നിയന്ത്രണം വിട്ട് തിരൂര്‍ ഭാഗത്ത് നിന്ന് വന്ന കണ്ടെയ്‌നര്‍ ലോറിയെ ഇടിക്കുകയായിരുന്നു വെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top