Section

malabari-logo-mobile

ലണ്ടന്‍ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി

HIGHLIGHTS : ലണ്ടന്‍ : വ്യാപരം നടത്തുന്നതിനുവേണ്ടി ലണ്ടന്‍ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കൊടുത്തു. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് തുറക്കാനുള്ള...

ലണ്ടന്‍ : വ്യാപരം നടത്തുന്നതിനുവേണ്ടി ലണ്ടന്‍ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കൊടുത്തു. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് തുറക്കാനുള്ള ക്ഷണം മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസമാണ് ലഭിച്ചത്. ചടങ്ങില്‍് ധനമന്ത്രി തോമസ് ഐസക്ക് ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണ പ്രകാരം ഇത്തരത്തിലുള്ള ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവിയും ഇതോടെ കിഫ് ബിക്ക് സ്വന്തമായി.

sameeksha-malabarinews

ഇതുവഴി സംസ്ഥാനത്ത് വിഭവസമാഹരണത്തിനുള്ള പുതിയ അവസരവും കോര്‍പ്പറേറ്റ് ഭരണത്തിലെയും ഫണ്ട് പരിപാലനത്തിലെയും ലോകോത്തര സമ്പ്രദായങ്ങളെ പകര്‍ത്താന്‍ കഴിയുമെന്നാണ് നിരീക്ഷണം.

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ഞ്ചേലെ ചടങ്ങിനു ശേഷം മോണ്ട്കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 ന് മുഖ്യമന്ത്രി കെഎസ്എഫ്ഇയുടെ യൂറോപ്യന്‍ പ്രവാസി ചിട്ടി ഉദ്ഘാടനം ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!