
മലപ്പുറം : ഭിന്നശേഷിക്കാരായവർക്ക് വർഷത്തിൽ 100 ഇലക്ട്രിക് വീൽചെയർ സൗജന്യമായി നൽകുന്ന ആക്സസ് 100 പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു.
ഭിന്നശേഷിക്കാരായവരുടെ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാനായുള്ള ഈ പദ്ധതി മലപ്പുറം സിവിൽ സ്റ്റേഷൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ആക്സസ് മലപ്പുറം എന്ന ചാരിറ്റബിൾ സൊസൈറ്റിയാണ് നടപ്പിലാക്കുന്നത്.
ആക്സസ് മലപ്പുറം പ്രതിനിധികളായ ജസ്‌ഫർ കോട്ടക്കുന്ന്, അബ്ദുൾ നാസർ, ബഷീർ മമ്പുറം, തോരപ്പ മുസ്തഫ, മനാഫ് മേടത്തിൽ എന്നിവർ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




