ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ദില്ലി: : രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക്. ലോകത്തെ നടുക്കുന്ന കോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യം ലോക് ഡോണിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ഇന്ത്യയില്‍ നടപ്പില്‍ വരും.

പ്രധാന മന്ത്രി ജനങ്ങളോട് ഇക്കാര്യം അറിയിച്ചു.  21 ദിവസം ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് അദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. 21 ദിവസം അടച്ചിട്ടില്ലെങ്ങില്‍ രാജ്യം 21 വര്‍ഷം പിന്നോട്ടു പോകും. വീടിന്റെ വാതില്‍ അതിര്‍ത്തിയായി കാണണം. സാമൂഹിക അകലം മാത്രമാണ് ഏക പോംവഴി. കോവിഡിനെ തടയാന്‍ മറ്റുവഴികളില്ല. നിങ്ങള്‍ രാജ്യത്ത് എവിടെയാണോ ഉള്ളത് അവിടെതന്നെ തുടരുക, അന്തവിശ്വാസങ്ങളും വ്യാജ പ്രചരണങ്ങളും വിശ്വസിക്കരുത്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാതെ മരുന്നുകള്‍ കഴിക്കരുതെന്നും അദേഹം ആവശ്യപ്പെട്ടു.

Related Articles