HIGHLIGHTS : Locals caught the young man who had come to kill the young woman who rejected his love with petrol
കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്ത് (24) ആണ് പിടിയിലായത്.
യുവാവ് വീട്ടിലേക്ക് കയറി വരുന്നത് കണ്ട പെണ്‍കുട്ടിയുടെ അമ്മ മുന്‍വശത്തെ വാതില്‍ അടച്ചതിനാല്‍ ഇയാള്‍ക്ക് വീട്ടിനുള്ളിലേക്ക് കയറാന്‍ സാധിച്ചില്ല.

വിവരമഞ്ഞ് ഓടിക്കൂടിയ അയല്‍ക്കാര്‍ യുവാവിനെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇയാളില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോളും, ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.