Section

malabari-logo-mobile

.പെരുമ്പാമ്പിന്റെ കുഞ്ഞ് ബൈക്കിനുള്ളിലെന്നറിയാതെ സഞ്ചരിച്ചത് 15 കിലോമീറ്റര്‍

HIGHLIGHTS : കോഴിക്കോട് ബൈക്കിനുള്ളില്‍ പെരുമ്പാമ്പിന്റെ കുഞ്ഞ് ഒളിച്ചിരിക്കുന്നുണ്ടെന്നറിയാതെ സഞ്ചരിച്ചത് 15 കിലോമീറ്റര്‍. മാവൂര്‍ പോലീസ് സ്‌റ്റേഷിനിലെ സിവില്‍...

കോഴിക്കോട് ബൈക്കിനുള്ളില്‍ പെരുമ്പാമ്പിന്റെ കുഞ്ഞ് ഒളിച്ചിരിക്കുന്നുണ്ടെന്നറിയാതെ സഞ്ചരിച്ചത് 15 കിലോമീറ്റര്‍. മാവൂര്‍ പോലീസ് സ്‌റ്റേഷിനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷിനോജ് ആണ് സ്‌റ്റേഷിനില്‍ നിന്നും വീട്ടിലേക്ക് പാമ്പിന്‍കുഞ്ഞുണ്ടെന്നറിയാതെ ആ ബൈക്കില്‍ യാത്ര ചെയ്തത്.

ഷിനോജ് രാവിലെ സ്‌റ്റേഷന്‍ വളപ്പിലെ ഷെഡ്ഡിലാണ് ബൈക്ക് നിര്‍ത്തിയിട്ടത്. രാത്രിയില്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങി പോര്‍ച്ചില്‍് നിര്‍ത്തി. പിന്നീട് കുറച്ചു കഴിഞ്ഞ് ബൈക്ക് എടുക്കാന്‍ വന്നപ്പോളാണ് ബൈക്കിനുളളില്‍ നിന്നും പാമ്പ് ഇറങ്ങിവരുന്നത് കണ്ടത്. ആളെ കണ്ടപ്പോള്‍ പാമ്പ് വീണ്ടും ബൈക്കിനുള്ളിലേക്ക് കയറിയപ്പോയി. തുടര്‍ന്ന് പാമ്പിനെ പിടുകൂടുന്ന വിദഗ്ധനെത്തി ബൈക്കിനുള്ളില്‍ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു.

sameeksha-malabarinews

പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറിയപ്പോളാണ് ഇത് പെരുമ്പാമ്പിന്റെ കുഞ്ഞാണെന്ന് സ്ഥിരീകരിച്ചത്. പിടികൂടിയ സമയത്ത് ചിലര്‍ അണലിയാണെന്ന സംശയം ഉയര്‍ത്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!