Section

malabari-logo-mobile

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം

HIGHLIGHTS : Local by-election result

മലപ്പുറം:ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ആതവനാട് ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബഷീര്‍ രണ്ടത്താണി 9026 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 20247 വോട്ടുകളാണ് ബഷീര്‍ രണ്ടത്താണി നേടിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി അബ്ദുള്‍ കരീം 11221 വോട്ടുകളും എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഷ്റഫ് പുത്തനത്താണി 2499 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയകുമാര്‍ കാടാമ്പുഴ 2111 വോട്ടുകളും നേടി. മൂര്‍ക്കത്ത് ഹംസ മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്നാണ് ആതവനാട് ഡിവിഷനില്‍  ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ 9-ാം വാര്‍ഡ് പാറക്കടവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ടി അയ്യപ്പന്‍ 2007 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 3814 വോട്ടുകളാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. ഭാസ്‌ക്കരന് 1807 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രേമദാസന് 101 വോട്ടുകളും ലഭിച്ചു.

sameeksha-malabarinews

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് എടച്ചലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുഹ്സിനത്ത് 882 വോട്ടുകള്‍ നേടി വിജയിച്ചു. 59 വോട്ടാണ് ഭൂരിപക്ഷം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബുഷ്റ കവര്‍തൊടിയില്‍ 823 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി ധന്യ 60 വോട്ടുകളും നേടി.

മലപ്പുറം നഗരസഭയിലെ 11-ാം വാര്‍ഡ് മൂന്നാംപടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം വിജയലക്ഷ്മി ടീച്ചര്‍ 71 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 446 വോട്ടുകളാണ് വിജയലക്ഷ്മി നേടിയത്. യു.ഡി.എഫ്  സ്ഥാനാര്‍ത്ഥിജിതേഷ് ജി. അനില്‍ 375 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി കാര്‍ത്തിക ചന്ദ്രന്‍  59 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയലക്ഷ്മി 45 വോട്ടുകളും  നേടി.

മഞ്ചേരി നഗരസഭയിലെ 16-ാം വാര്‍ഡ് കിഴക്കേത്തലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുജീബുറഹ്‌മാന്‍ പരേറ്റ 155 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 514 വോട്ടാണ് മുജീബുറഹ്‌മാന്‍ നേടിയത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി വല്ലാഞ്ചിറ അബ്ദുള്‍ ലത്തീഫ് 359 വോട്ടുകളും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി തലാപ്പില്‍ സജീര്‍ 282 വോട്ടുകളും നേടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!