മലപ്പുറം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. നിലമ്പൂര്‍ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാര്‍ഡുകളും താഴെ നല്‍കുന്നു.
*വഴിക്കടവ് പഞ്ചായത്ത്*.
പട്ടികജാതി സ്ത്രീ ( വാര്‍ഡ് 14 ആലപൊയില്‍ ), പട്ടികജാതി ( 11, വഴിക്കടവ് ) സ്ത്രീ സംവരണം ( 02 മദ്ദളപ്പാറ, 04 മരുത വേങ്ങാപ്പാടം , 05 മാമാങ്കര, 07 വള്ളിക്കാട്, 08 മണല്‍പാടം, 10 വെള്ളക്കട്ട, 15 മണിമൂളി, 17 മുണ്ട, 19 ശങ്കുണ്ണിപൊട്ടി, 22 നാരേക്കാവ്, 23 മേക്കോരവ)
*എടക്കര പഞ്ചായത്ത്*
പട്ടികജാതി സംവരണം (19 ചാത്തമുണ്ട ) പട്ടികവര്‍ഗ്ഗ സംവരണം (17 പാതിരിപ്പാടം ). സ്ത്രീ സംവരണം ( 01 മലച്ചി, 02 കരുനെച്ചി, 04 പാലേമാട് , 06 ശങ്കരംകുളം, 07-പായിമ്പാടം, 08 പാര്‍ലി, 09 വെള്ളാരംകുന്ന്, 14 തമ്പുരാന്‍കുന്ന്, 16 തെയ്യത്തുംപാടം, 18 ഉദിരകുളം.
*പോത്തുക്കല്ല് പഞ്ചായത്ത്*
പട്ടികജാതി സംവരണം ( 10 കോടാലിപൊയില്‍), പട്ടികവര്‍ഗ സംവരണം ( 09, മുതുകുളം ) സ്ത്രീ സംവരണം ( 04 മുറം തൂക്കി, 05 മുക്കം, 06 വെളുമ്പിയംപാടം, 07 അമ്പിട്ടാന്‍പൊട്ടി, 12 നെട്ടിക്കുളം , 13 ഉപ്പട, 14 വെള്ളിമുറ്റം, 17 പനങ്കയം, 18 തുടിമുട്ടി, 19 ഭൂദാനം)
*മൂത്തേടം ഗ്രാമപഞ്ചായത്ത്*
പട്ടികജാതി സ്ത്രീ സംവരണം (09 വെള്ളാരമുണ്ട) പട്ടികജാതി സംവരണം ( 11 വട്ടപ്പാടം ) പട്ടികവര്‍ഗ്ഗ സംവരണം ( O5 ബാലംകുളം) സ്ത്രീ സംവരണം (02 നെല്ലിക്കുത്ത്, 04 കല്‍ക്കുളം, 06 കാരപ്പുറം, 07-പായംപാടം, 12 കുറ്റിക്കാട് 14 മൂത്തേടം, 15 ചാമപറമ്പ്, 18 ചമ്മന്തിട്ട )
*ചുങ്കത്തറ പഞ്ചായത്ത്*
പട്ടികജാതി സ്ത്രീ ( 07, കാട്ടിച്ചിറ ), പട്ടികജാതി (10 കാട്ടിലപ്പാടം ), പട്ടികവര്‍ഗം (12 പനമണ്ണ ), സ്ത്രീസംവരണം (01 എരുമമുണ്ട, 04 നല്ലംതണ്ണി, 05 തലഞ്ഞി, 06 പുലിമുണ്ട, 08 കോട്ടേപ്പാടം, 11 പള്ളിക്കുത്ത്, 13 മുട്ടിക്കടവ്, 16 ചുങ്കത്തറ ടൗണ്‍, 17 വെള്ളാരംകുന്ന്, 20 കൈപ്പിനി .
*ചാലിയാര്‍ പഞ്ചായത്ത്*
പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം (14 അകമ്പാടം) , പട്ടികജാതി സംവരണം (12 മൊടവണ്ണ) പട്ടികവര്‍ഗ്ഗ സംവരണം( 06 നമ്പൂരിപ്പൊട്ടി), സ്ത്രീ സംവരണം (04 മുട്ടിയേല്‍ ,07 ആനപ്പാറ, 08 കോരംകോട്, 11 മണ്ണുപ്പാടം, 13 കളക്കുന്ന്, 15 ആറംകോട്,
16 പെരുമ്പാടം)




