കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയറിന് തീപിടിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ ടയറിന് തീപിടിച്ചു. കല്ലാച്ചിയില്‍ വെച്ചാണ് ടയറിന് തീപിടിച്ചത്. ഉടനെ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി.

തൊട്ടില്‍പ്പാലത്തുനിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീപിടിച്ചത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാദാപുരം ഫയര്‍ഫോഴ്‌സ് തീ അണച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top