ത്രില്ലടിപ്പിക്കാന്‍ നവ്യ നായര്‍- സൗബിന്‍ ഷാഹിര്‍- റത്തീന ചിത്രം ‘പാതിരാത്രി’ ഒക്ടോബര്‍ 17ന് എത്തുന്നു

HIGHLIGHTS : The audio launch of the film 'Pathirathri', directed by Ratheena and starring Navya Nair and Soubin Shahir in the lead roles, was held.

നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ചാണ് ചടങ്ങ് നടന്നത്. ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍, ആന്‍ അഗസ്റ്റിന്‍, ആത്മീയ, റെനി അനില്‍കുമാര്‍, സഹദേവന്‍ എന്നിവരും സംവിധായിക റത്തീന, രചയിതാവ് ഷാജി മാറാട് എന്നിവരും ചടങ്ങിന്റെ ഭാഗമായി. 2025 ഒക്ടോബര്‍ 17ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ടി സീരീസ് ആണ് വമ്പന്‍ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

വമ്പന്‍ പ്രേക്ഷക സമൂഹത്തെ സാക്ഷിനിര്‍ത്തിയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഹൈലൈറ്റ് മാളില്‍ നടന്നത്. മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്നും ചിത്രത്തിലെ ഒരു നിര്‍ണ്ണായക കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷകളോടെ പ്രേക്ഷകര്‍ ഈ ചിത്രം കാത്തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍, വലിയ ഹിറ്റായി മാറിയിരുന്നു. ആകാംഷ നിറക്കുന്ന ഇന്‍വെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി പറയുന്ന ചിത്രമാണിതെന്ന സൂചനയാണ് ട്രെയ്ലര്‍ തന്നത്. ഒരു അര്‍ദ്ധരാത്രിയില്‍ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ക്രൈം ഡ്രാമ ത്രില്ലര്‍ വികസിക്കുന്നതെന്ന സൂചനയും ട്രെയ്ലര്‍ നല്‍കുന്നുണ്ട്.

നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ജാന്‍സി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആത്മീയ രാജന്‍, ശബരീഷ് വര്‍മ്മ, ഹരിശ്രീ അശോകന്‍, അച്യുത് കുമാര്‍, ഇന്ദ്രന്‍സ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നവ്യ നായര്‍- സൗബിന്‍ ടീം ആദ്യമായി ഒന്നിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. തുടരും, ലോക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജേക്‌സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാല്‍, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റര്‍ – ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍ – ലിജി പ്രേമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജിത് വേലായുധന്‍, അസോസിയേറ്റ് ഡയറക്ടര്‍ – സിബിന്‍ രാജ്, ആക്ഷന്‍ – പി സി സ്റ്റണ്ട്‌സ്, സ്റ്റില്‍സ് – നവീന്‍ മുരളി, ടൈറ്റില്‍ ഡിസൈന്‍ – യെല്ലോ ടൂത്ത്‌സ്, പോസ്റ്റര്‍ ഡിസൈന്‍ – ഇല്ലുമിനാര്‍ട്ടിസ്റ്റ്, പി ആര്‍ കണ്‍സല്‍റ്റന്റ് ആന്‍ഡ് സ്ട്രാറ്റെജി – ലാലാ റിലേഷന്‍സ്, പിആര്‍ഒ – ശബരി, വാഴൂര്‍ ജോസ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!