
മലപ്പുറം: ജില്ലയിലെ രണ്ട് തദ്ദേശ വാര്‍ഡു കളിലേക്കുള്ള ഉപതെരഞ്ഞെടു പ്പ് ഇന്ന്. കരുളായി പഞ്ചായ ത്ത് 12-ാം വാര്‍ഡ് ചക്കിട്ടാമലയി ലും തിരുന്നാവായ പഞ്ചായത്ത് എട്ടാം വാര്‍ഡ് എടക്കുളം ഈസ്റ്റിലുമാണ് ഉപതെരഞ്ഞെ ടുപ്പ്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
വാര്‍ഡ് അംഗമായിരുന്ന യു ഡിഎഫിലെ കരുവാടന്‍ സുന്ദരന്റെ വിയോഗത്തെ തുടര്‍ന്നാണ് ചക്കിട്ടാമലയില്‍ ഉപതെരഞ്ഞെ ടുപ്പ് നടക്കുന്നത്. എസ്സി സം വരണ വാര്‍ഡായ ഇവിടെ കാരേ രന്‍ മനോജ്കുമാറാണ് എല്‍ഡി എഫ് സ്ഥാനാര്‍ഥി. കരുളായി പഞ്ചായത്ത്, കാളികാവ് ബ്ലോ ക്ക് പഞ്ചായത്ത് മുന്‍ അംഗമാ ണ് മനോജ്കുമാര്‍. കരുവാടന്‍ വിപിനാണ് യുഡിഎഫ് സ്ഥാനാ ര്‍ഥി. 15 അംഗ പഞ്ചായത്തില്‍ യു ഡിഎഫ്- എട്ട്, എല്‍ഡിഎഫ്-ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില.
എല്‍ഡിഎഫ് സ്വതന്ത്ര അംഗം ജോലി ലഭിച്ച് വിദേശത്തുപോയ തിനെ തുടര്‍ന്നാണ് എടക്കുളം ഈസ്റ്റ് വാര്‍ഡില്‍ ഉപതെരഞ്ഞ ടുപ്പ് നടക്കുന്നത്. മുഹമ്മദ് റഫീ ഖാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി. ഉണ്ണിയാലുക്കല്‍ അബ്ദുള്‍ ജബ്ബാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാണ്. എസ്ഡിപി ഐയും മത്സരിക്കുന്നുണ്ട്. 23 അംഗ പഞ്ചായത്ത് ഭരണസമിതി യില്‍ യുഡിഎഫ്- 15, എല്‍ഡിഎ ഫ്- എട്ട് എന്നിങ്ങനെയായിരു ന്നു കക്ഷിനില.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




