ഇ-ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പ

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ഇ ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പ പട്ടിക വിഭാഗത്തിന് നൽകുന്നു.

മൂന്നു ലക്ഷം രൂപ വരെ നൽകുന്ന വായ്പകൾക്ക് ആറ് ശതമാനമാണ് പലിശ നിരക്ക്.  സർക്കാരിന്റെ 30,000 രൂപ സബ്‌സിഡിയും ലഭിക്കും.  80 മുതൽ 90 കിലോമീറ്റർ വരെ മൈലേജ് മൂന്ന് മണിക്കൂർ 55 മിനിറ്റ് ചാർജ്ജ് ചെയ്യുന്ന ഒരു ബാറ്ററിയിൽ നിന്ന് ലഭിക്കും.

കോർപ്പറേഷന്റെ സ്വയം തൊഴിൽ വായ്പ പദ്ധതികൾക്ക് ബാധകമായ യോഗ്യത മാനദണ്ഡങ്ങളും ജാമ്യ വ്യവസ്ഥകളും ഗുണഭോക്താക്കൾ പാലിക്കണം.  ആവശ്യമുള്ളവർ കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 0471 2723155.

Share news
error: Content is protected !!
Scroll to Top