HIGHLIGHTS : LLM Course: Applications invited
കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലേയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളേജുകളിലേയും 2025-26 അധ്യയന വര്‍ഷത്തെ എല്‍.എല്‍.എം. കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ വച്ച് ഓണ്‍ലൈനായാണ് നടത്തുന്നത്. ഇതിനായി ജൂലൈ 10ന് വൈകിട്ട് 5വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
പ്രവേശന പരീക്ഷയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന പ്രോസ്‌പെക്ടസുകള്‍, വിജ്ഞാപനങ്ങള്‍ എന്നിവ www.cee.kerala.gov.in ല്‍ ലഭ്യമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു