താനൂർ: ഫിഷറീസ് വകുപ്പ് പി.എം.എം.എസ്.വൈ പദ്ധതിയുടെ ഭാഗമായി തത്സമയ മത്സ്യവിപണി തുറന്നു.
വിഷരഹിതവും ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ മത്സ്യം മിതമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘അരോഹ’ ലൈവ് ഫിഷ് മാർക്കറ്റ് പട്ടരുപറമ്പിൽ മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
മത്സ്യഗുണഭോക്താവായ എം. നിസാമുദ്ദീന്റെ സാന്നിധ്യത്തിൽ ആദ്യ വില്പന പി. മുഹമ്മദിന് നൽകി മന്ത്രി നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചർ, വാർഡംഗങ്ങളായ ഷബീർ കുഴിക്കാട്ടിൽ, ഷബ്ന ആഷിക്ക് ,ഫിഷറീസ് ജില്ലാ ഓഫീസർ സി.ആഷിക് ബാബു,
ഫിഷറീസ് ഓഫീസര്‍ സ്‌നേഹ ജോര്‍ജ്ജ്,
ഫിഷറീസ് അസി.ഡയറക്ടർ കെ.പി ഗ്രേസി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് സജീർ, കോഡിനേറ്റർ റെനീസ, പ്രമോട്ടർമാരായ ഒ.പി സുരഭില, രേഷ്മ, സഹീറ തുടങ്ങിയവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




