കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; വാര്‍ത്തകളുടെ ആഘോഷവത്കരണം രാഷ്രീയ ഗൂഢാലോചനയുടെ ഭാഗം: മീഡിയ കോണ്‍ക്ലൈവ്

വാര്‍ത്താ അവതരണത്തിലും വിതരണത്തിലും സംഭവിക്കുന്ന നാടകീയതയും ആഘോഷവത്കരണവും ചില പ്രത്യേക രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ മാധ്യമ പഠന വിഭാഗം സംഘടിപ്പിച്ച ദേശീയ മാധ്യമസമ്മേളനം അഭിപ്രായപ്പെട്ടു. വാര്‍ത്ത കണ്ടെത്താനാണ് കൂടുതല്‍ പണം ചെലവഴിക്കേണ്ടത്. അതിനു പകരം വാര്‍ത്താ അവതരണം മോടിപിടിപ്പിക്കാനാണ് മാധ്യമങ്ങള്‍ മുതല്‍ മുടക്കുന്നത്. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ മാധ്യമ മേഖലയിലെ മൂല്യ ശോഷണം മറികടക്കാനാവൂ. സമാന്തര മാധ്യമങ്ങളുടെയും മാധ്യപ്രവര്‍ത്തകരുടെയും കൂട്ടായ്മകള്‍ രൂപപ്പെടുന്നത്തിനുള്ള കൂടുതല്‍ പരിശ്രമങ്ങളും ഉണ്ടാകണം. ഇങ്ങിനെയുള്ള സമാന്തര മാധ്യമങ്ങളിലാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവിയെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരായ പ്രമോദ് രാമന്‍, രാജീവ് ശങ്കരന്‍, എം.പി. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാങ്കേതിക വിദ്യയും തത്വചിന്തയും എന്ന വിഷയത്തില്‍ നടന്ന ആമുഖ സംവാദത്തില്‍ പ്രൊഫ. ടി.വി. മധു, ഡോ. റഫീഖ് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. പഠനവകുപ്പ് മേധാവി ഡോ. എന്‍. മുഹമ്മദാലി അധ്യക്ഷനായി. സെമിനാര്‍ കോ – ഓര്‍ഡിനേറ്റര്‍ ഡോ. കെ.പി. അനുപമ ആമുഖ ഭാഷണം നടത്തി. ചൊവ്വാഴിച്ച വിവിധ സെഷനുകളിലായി സംവിധായകരായ മുഹമ്മദ് ഫാസില്‍, ഫാസില്‍ റസാഖ്, വി.എസ്. ഇന്ദു, രാംദാസ് കടവല്ലൂര്‍, മാര്‍ക്കറ്റിംഗ് വിദഗ്ദ്ധരായ ഫേവര്‍ ഫ്രാന്‍സിസ്, സഹില്‍ ഗിരീഷ്, ആതിര ദില്‍ജിത്, ദില്‍ജിത്, അഫ്‌ലഹ് സമാന്‍, വിദ്യാഭ്യാസ ചിന്തകരായ ഡോ. കെ.എം. ഷെരീഫ്, ഡോ. കെ.എ. നൂഐമാന്‍, മാധ്യമ പ്രവര്‍ത്തക ചന്ദ്ര സ്വസ്തി എന്നിവര്‍ സംസാരിക്കും. കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് മത്സരത്തില്‍ വിവിധ കോളേജുകളില്‍നിന്നായി മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

പുനഃപ്രവേശന അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യൂക്കേഷനു കീഴില്‍ 2019, 2021, 2022 വര്‍ഷങ്ങളില്‍ പ്രവേശനം നേടി മൂന്നാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത (CBCSS) ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബി.കോം., ബി.ബി.എ. വിദ്യാര്‍ഥികള്‍ ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് പുനഃ പ്രവേശനത്തിന് പിഴ കൂടാതെ മാര്‍ച്ച് ഒന്ന് വരെയും 100/- രൂപ പിഴയോടെ അഞ്ചു വരെയും 500/- രൂപ അധിക പിഴയോടെ ഏഴു വരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വിദൂര വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0494 2400288, 2407356.

സ്ട്രീം ചേഞ്ച് അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകള്‍ / ഓട്ടോണമസ് കോളേജുകളില്‍ 2019 മുതല്‍ 2023 വരെ വര്‍ഷങ്ങള്‍ പ്രവേശനം നേടി മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത (CBCSS) ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബി.കോം., ബി.ബി.എ. വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് സ്ട്രീം ചേഞ്ച് മുഖേന സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ വിഭാഗത്തിനും കീഴില്‍ പ്രവേശനം നേടി പഠനം തുടരാം. പിഴ കൂടാതെ മാര്‍ച്ച് ഒന്ന് വരെയും 100/- രൂപ പിഴയോടെ അഞ്ചു വരെയും 500/- രൂപ അധിക പിഴയോ ടെ ഏഴു വരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വിദൂര വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0494 2400288, 2407356.

ഓഡിറ്റ് കോഴ്‌സ് പരീക്ഷ

വിദൂര വിഭാഗം (CBCSS) 2022 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ഥികളുടെ മൂന്ന്, നാല് സെമസ്റ്ററുകളുടെ ഭാഗമായുള്ള ഓഡിറ്റ് കോഴ്‌സ് റഗുലര്‍ പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ ആറു വരെയും ഒന്ന്, രണ്ട് സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് ഏഴിനും ഓണ്‍ലൈനായി നടത്തും. സമയക്രമം വിദൂര വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ : 0494 2400288, 2407356.

ഹാള്‍ടിക്കറ്റ്

മാര്‍ച്ച് മൂന്നിന് ആരംഭിക്കുന്ന അഫ്‌സല്‍ – ഉല്‍ – ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റി ല്‍ ലഭ്യമാണ്. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം വിദ്യാര്‍ഥികള്‍ അതത് കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.

പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ മൂന്നു വര്‍ഷ എല്‍.എല്‍.ബി. ഡിഗ്രി (ഓള്‍ഡ് സ്‌കീം – 1992 മുതല്‍ 1999 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഒന്ന്, രണ്ട്, അവസാന വര്‍ഷ – സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ ഏഴ്, 24, മെയ് ഏഴ് തീയതികളില്‍ തുടങ്ങും.

എല്ലാ അവസരങ്ങളും നഷ്ടമായ അഞ്ചു വര്‍ഷ എല്‍.എല്‍.ബി. ഡിഗ്രി (ഓള്‍ഡ് സ്‌കീം – 1990 മുതല്‍ 1999 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന്, നാല്, അവസാന വര്‍ഷ – സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ ഏഴ്, 24, മെയ് രണ്ട് തീയതികളില്‍ തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ (CBCSS – UG) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., (CUCBCSS – UG) ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഹോണേഴ്സ് (2019 പ്രവേശനം മുതല്‍) നവംബര്‍ 2024. വിദൂര വിഭാഗം ഒന്നാം സെമസ്റ്റര്‍ (CBCSS) ബി.കോം., ബി.ബി.എ. നവംബര്‍ 2024 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

വിദൂര വിഭാഗം അഞ്ചാം സെമസ്റ്റര്‍ ( CBCSS – UG ) ബി.എ., ബി.എസ് സി. മാത്തമാറ്റിക്‌സ്, ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലമ നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top