തുല്യതാവിദ്യാഭ്യാസത്തില്‍ നിന്ന് ഉന്നതവിദ്യാഭ്യാസത്തിലേക്ക് : ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ച് സാക്ഷരതാമിഷന്‍

കേരളത്തെ സമ്പൂര്‍ണ്ണ ബിരുദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തുല്യതാവിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു യോഗ്യത നേടിയ പഠിതാക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാന്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലൂടെ കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി അവസരം ഒരുക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി വൈസ് ചാന്‍സലര്‍ ഡോ. വി പി ജഗതിരാജിന്റെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ഡോ. ബിജു ആര്‍ ഐയും സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിക്ക് വേണ്ടി ഡയറക്ടര്‍ എ ജി ഒലീനയും ബിരുദ ഡിപ്പോമ കോഴ്‌സുകളുടെ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സാക്ഷരതാപ്രസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്ന ചരിത്രപരമായ ഈ സംരംഭം, സംസ്ഥാനത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് വി സി അഭിപ്രായപ്പെട്ടു.

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പ്രശാന്ത് പി, ഡോ. എം ജയപ്രകാശ്, ഡോ. സി ഉദയകല, ഡോ. എ ബാലകൃഷ്ണന്‍, അഡ്വ. ജി സുഗുണന്‍, ശ്രീ. ഹരിദാസ് പി, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍മാരായ രമേഷ്ചന്ദ്രന്‍ എന്‍, രജിലാല്‍ ബി ആര്‍, ഡോ. നിസാര്‍ എ സി, ഷ്വാമിന്‍ എസ്, ഡോ.മുഹ്‌സിന താഹ, സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ലിജോ പി ജോര്‍ജ്ജ്, അസിസ്റ്റന്റ് പ്രൊജക്സ് കോ-ഓര്‍ഡിനേറ്റരമാരായ ഡോ. പി മുരുകദാസ്, ശ്രീജന്‍ ടി വി, ജില്ലാതല പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ ശ്യാംലാല്‍ വി വി, കെ വി രതീഷ്, എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top