താനൂര്‍ : താനൂരില്‍ പോലീസ് സംഘം നടത്തിയ മദ്യ-മയക്കുമരുന്ന് എഴുത്ത് ലോട്ടറി വേട്ടയില്‍ നാല്‍പതോളം പേര്‍ പിടിയിലായി. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ .പി . എസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡി.വൈ.എസ്.പി. ബെന്നി .വി.വി. താനൂര്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്ഷഹന്‍ഷാ.കെ.എസ്, ഐ.പി.എസ്, ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ താനൂരില്‍ നിരവധി കേസുകളിലായി 40 തോളം പ്രതികള്‍ പിടിയിലായത്.
താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും എം.ഡി എംഎയു മായി ഒരാളെ പിടികൂടി , താനാളൂര്‍ പകര തേക്കും കാട്ടില്‍ അബ്ദുള്‍ ഗഫൂര്‍ (35) നെയാണ് 5.30 ഗ്രാം എം.ഡി എം മായി പിടികൂടിയത് , നിരോധിച്ച പുകയില ഉത്പന്നമായ ഹാന്‍സ് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചു വെച്ച കാളാട് മണ്ടേപാട്ട്ഹംസ (60) എന്നയാളെയും , ഒഴുര്‍ അയ്യായ കൊല്ലപ്പറമ്പില്‍ ശിവശങ്കരന്‍ , അയ്യായ അരീക്കാട് സിദ്ധീഖ് , മോര്യയില്‍ നിന്നും ബീരാന്‍കുട്ടി തെയ്യലയില്‍ നിന്നും മുഹമ്മദ് നസീര്‍ എന്നയാളെയും ഹാന്‍സ് പാക്കറ്റുകള്‍ സഹിതം പിടികൂടി , കൂടാതെ 3 അക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ ഒട്ടും പ്പുറംപരിച്ചന്റെ പുരക്കല്‍ അറഫാത്ത് (32) ചിറക്കല്‍ മാട്ടുമ്മല്‍ പ്രമോദ് എന്നിവരെയും അനധികൃത മദ്യവില്‍പ്പന നടത്തിയ കുണ്ടുങ്ങല്‍ ആനപ്പടിക്കല്‍ സന്തോഷ് (42), ചിറക്കല്‍ വലിയ വീട്ടില്‍ ആനന്ദന്‍ (61) എന്നിവരെയും പൊതുസ്ഥലത്ത് മദ്യപിച്ച വരെയും , ലൈസന്‍സില്ലാതെ മറ്റും വാഹനം ഓടിച്ചവരെയും മാണ് പിടികൂടി കേസെടുത്തത് .
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




