
മുക്കം : മലയോരത്ത് വെള്ളി വൈകിട്ട് ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ മണാശേരിയിൽ വ്യാപക നാശം. മണാശേരി പന്നുളി എൻ രാജന്റെ വീട്ടിലെ വളർത്തുപൂച്ച ഇടിമിന്നലേറ്റ് ചത്തു. വീട്ടിലെ വയറിങ് കത്തിനശിച്ചു. വീടിന്റെ ചുമരുകൾക്കും ജനലുകൾക്കും വിള്ളലുണ്ടാവുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പറമ്പിലെ ഒരു തെങ്ങിനും മിന്നലേറ്റു.
രാജന്റെ മകൾ ബാത്റൂമിൽ ആയതുകൊണ്ട് മിന്നലേൽക്കാതെ രക്ഷപ്പെട്ടു. വെള്ളി വൈകിട്ട് നാലരയോടെയാണ് സംഭവം. രാജനും മകളും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ അയൽവാസികളായ ദീപ അരവിന്ദൻ, ഇ പി രാജൻ എന്നിവരുടെ വീടുകൾക്കും ഇടി മിന്നലിൽ നാശനഷ്ടമുണ്ടായി.
മലയോരത്ത് വെള്ളി ഉച്ചയോടെ തുടങ്ങിയ മഴ സന്ധ്യയോടെയാണ് ശമിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



