കച്ചവട സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന

എടപ്പാൾ : ശുകപുരം കുളങ്കര ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി ആരോഗ്യ ഭക്ഷ്യ സുരക്ഷാ വകുപ്പ് കച്ചവട സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.

ജില്ലാ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബോറട്ടറിയുടെ സഹകരണത്തോടെയായിരുന്നു പരിശോധന. ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെ എം ശ്രീജി ത്ത്, സതീഷ് അയ്യാപ്പിൽ, ഭക്ഷ്യ സുരക്ഷാ വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റ് ടി ലിജി, ടി പി ഗിരിജ എന്നിവർ നേതൃത്വം നൽകി.

ഉത്സവ നഗരി, വട്ടംകുളം, എടപ്പാൾ ഭാഗങ്ങളിലെ ഹോട്ടൽ, ബേക്കറി, കൂൾബാർ, താൽക്കാലിക ഭക്ഷണ വിൽപ്പനശാലകൾ, പാനിപുരി വിൽപ്പന കേന്ദ്രം, ഐസ് വിൽപ്പനശാലകൾ, പുര പലഹാര വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ മൊബൈൽ ലാബിൽ പരിശോധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top